Main
All Categories

Uploaded at 2 weeks ago | Date: 10/02/2020 09:55:29

മദ്യവിരുദ്ധ സംഘടനകളുടെ പോരാട്ടത്തിന് ശക്തി കുറയുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. തൃശ്ശൂരില്‍ നടക്കുന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സിക്ക് പഴയ വീര്യം നഷ്ടമായി. ശക്തമായ എതിര്‍പ്പ് വന്നാല്‍ ജനാധിപത്യസര്‍ക്കാരുകള്‍ പതറും. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളജനതയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. മദ്യഉപഭോഗം കുറയ്ക്കണമെങ്കില്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് വേണ്ടത്. അതിന് പകരം 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്  540 ബാറുകള്‍ ആക്കുകയാണ് ചെയ്തത്. ബാറുകള്‍ നിര്‍ത്തലാക്കിയിട്ടും കേരളത്തിന്റെ മദ്യഉപഭോഗം കുറഞ്ഞിരുന്നില്ല എന്ന എല്‍.ഡി.എഫ് പ്രചരണം വാസ്തവവിരുദ്ധമാണ്. മദ്യഉപഭോഗത്തിന്റെ കണക്ക് കൃത്യമായി പറയാന്‍ പോലും സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. ലിറ്റര്‍ കണക്ക് പറഞ്ഞിരുന്ന സ്ഥാനത്ത് കേയ്സുകളുടെ കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍. ബിവറേജസ് കോര്‍പ്പറേഷന്‍ വെബ്സൈറ്റിലും പഴയതുപോലെ മദ്യഉപഭോഗത്തിന്റെ കണക്ക് രേഖപ്പെടുത്തുന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ നിര്‍ത്തലാക്കിയ ശേഷം മദ്യവില്പനയുടെ മൊത്തം കണക്കില്‍ 7.4 ശതമാനമാണ് കുറവ് വന്നതെന്നും സുധീരന്‍ വ്യക്തമാക്കി. ഡി.ബി.സി.എല്‍.സി ഹാളില്‍ ചേര്‍ന്ന സമ്മേളനം കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് യൂഹനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സന്ദേശം കൈമാറി. ഫാ. പോള്‍ കാരാച്ചിറ, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, തങ്കച്ചന്‍ വെളിയില്‍, രാജു വല്യാറ, തോമസുകുട്ടി മണക്കുന്നേല്‍, ഷിബു കാച്ചപ്പിള്ളി, രാജന്‍ ഉറുമ്പില്‍, ബെനഡിക്ട് ക്രിസ്റ്റോസ്റ്റം എന്നിവര്‍ സംസാരിച്ചു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.