Main
All Categories

Uploaded at 6 days ago | Date: 30/11/2019 09:59:30

 മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കവി ജി ശങ്കരപിള്ള, തകഴി ശിവശങ്കരപിള്ള, എസ്‌കെ പൊറ്റെക്കാട്, എംടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നീ മലയാളികള്‍ക്കാണ് മുമ്പ് ജ്ഞാനപീഠം ലഭിച്ചത്. വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.  93ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു. 2017ല്‍ പത്മശ്രീ നല്‍കി രാജ്യം മഹാകവിയെ മുമ്പ് ആദരിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സാഹിത്യ പുരസ്‌കാരങ്ങളും ഓടക്കുഴല്‍ അവാര്‍ഡും വയലാര്‍ അവാര്‍ഡും വള്ളത്തോള്‍ അവാര്‍ഡും ആശാന്‍ പ്രൈസും ഏറ്റുവാങ്ങിയ കൈകളിലേക്കിനി ജ്ഞാനപീഠവും വന്നു ചേരുകയാണ്. 2016ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി സംസ്ഥാനവും കവിയെ ആദരിച്ചിട്ടുണ്ട്. കവിത, ഉപന്യാസം, ചെറുകഥ, നിരൂപണം എന്നീ മേഖലകളില്‍ മലയാള ഭാഷയിലെ അതികായരില്‍ ഒരാളാണ് അക്കിത്തം. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലൂടെ 'വെളിച്ചം ദുഖമാണുണ്ണീ, തമസല്ലോ സുഖപ്രദം' എന്ന് വായനക്കാരോട് സംവദിച്ച കവി മനുഷ്യന്‍ ആത്യന്തികമായി നന്മയും സ്നേഹവുമാണെന്ന് വിശ്വസിക്കുന്നു. ആകാശവാണിയില്‍ കഥാകൃത്തായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കോഴിക്കോട് ആകാശവാണി കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.