Main
All Categories

Uploaded at 2 months ago | Date: 09/02/2019 10:07:35

 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാജിക് ആന്‍ഡ് അലൈഡ് ആര്‍ട്സ് (ഇമ) തൃശ്ശൂരിന്റെ നേതൃത്വത്തില്‍ അഖില കേരള മായാജാല മത്സരം ശനിയാഴ്ച റീജ്യണല്‍ തിയേറ്ററില്‍ നടക്കും. ഒമ്പതിന് കോര്‍പറേഷന്‍ മുന്‍ മേയര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത മാന്ത്രികര്‍ക്കാണ് ഡെലിഗേറ്റായി പ്രവേശനം നല്‍കുക. ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ മാന്ത്രികര്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരവും എസി എം. കൊറ്റാലില്‍ നയിക്കുന്ന പഠനക്ലാസും നടക്കും. മാജിക് ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും. ഈ മത്സരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. വൈകീട്ട് ആറിന് ഗാലാ ഷോയിലും അനുസ്മരണ സമ്മേളനത്തിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. പ്രഗത്ഭരായ മാന്ത്രികര്‍ മാന്ത്രിക പ്രകടനങ്ങള്‍ അവതരിപ്പിക്കും. ചടങ്ങില്‍ വാഴക്കുന്നം നമ്പൂതിരിയുടെ ജീവിച്ചിരിക്കുന്ന ശിഷ്യരെ ആദരിക്കും. സമാപനസമ്മേളനത്തില്‍ മികച്ച മാന്ത്രികനെ തിരഞ്ഞെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇമ പ്രസിഡന്റ് കുമാര്‍ കളത്തില്‍, ശ്രീകുമാര്‍ കളത്തില്‍, ലിയോണ്‍സ് ജോര്‍ജ്ജ്, ടി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.