Main
All Categories

Uploaded at 2 weeks ago | Date: 31/08/2019 10:32:59

കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലെ വീഴ്ച തുടര്‍ന്നാല്‍ കമ്പനി അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍. ഇതോടെ ഓരാഴ്ചക്കകം തുരങ്കം തുറക്കാമെന്ന് നിര്‍മ്മാണകമ്പനി കളക്ടര്‍ക്ക് ഉറപ്പ് നല്‍കി.ജനുവരിയോടെ തുരങ്കം ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. കുതിരാനിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിലെ വീഴ്ച തുടര്‍ന്നാല്‍ നിര്‍മ്മാണ കമ്പനി അധികൃതരുടെ പേരില്‍ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് നിലപാടെടുത്തതോടെ കുതിരാന്‍ തുരങ്കം ഒരാഴ്ചക്കുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് കളക്ടര്‍ക്ക് നിര്‍മ്മാണ കമ്പനി ഉറപ്പ് നല്‍കി. 

 മണ്ണുത്തി - വടക്കഞ്ചേരി റീച്ചിലെ ദേശീയപാതയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ്   ദിവസങ്ങളായി അനുഭവപ്പെടുന്നത്. ദിനംപ്രതി കിലോമീറ്ററുകള്‍ ദൂരമാണ് വാഹനങ്ങള്‍ കുരുങ്ങിക്കിടക്കാറു ള്ളത്. തുരങ്കത്തിലെ മണ്ണ് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിനിടെ കുതിരാന്‍ തുരങ്കം അടിയന്തിരമായി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും നിര്‍ദ്ദേശം നല്‍കി. മുന്‍പ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ കുതിരാന്‍ സന്ദര്‍ശിച്ച്  പത്തു ദിവസത്തിനകം പണികള്‍ തീര്‍ക്കുമെന്ന് പറഞ്ഞിരുന്നു. അതും പാലിക്കപ്പെട്ടില്ല.ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കുതിരാന്‍ പദ്ധതി എങ്ങുമെത്താത്ത അവസഥയിലാണ്. കളക്ടറുടേയും മന്ത്രിയുടേയും ഇപ്പോഴത്തെ ഈ ഇടപെടലോടെ  കാര്യങ്ങള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പ്രദേശവാസികളും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.