Main
All Categories

Uploaded at 2 weeks ago | Date: 05/09/2019 10:26:18

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുണ്ണി മാഷ് സ്മാരകം യാഥാര്‍ത്ഥ്യമായി. സെപ്റ്റംബര്‍ 23-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാരകം ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ വലപ്പാട്  കുഞ്ഞുണ്ണി മാഷിന്റെ വീടിന് സമീപം  കുടുംബാംഗങ്ങള്‍ വിട്ടു നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് സ്മാരകം നിര്‍മിച്ചത്. രണ്ട് നിലകളോട് കൂടിയ സ്മാരകത്തില്‍ താഴെ നിലയില്‍ ഹാളും മുകളിലെ നിലയില്‍ വായനശാലയുമാണ് സജ്ജീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 25 ലക്ഷം രൂപയും   വലപ്പാട് ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 13 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്മാരകം നിര്‍മിച്ചത്. സ്മാരകത്തിനുള്ളില്‍ കുഞ്ഞുണ്ണി മാഷിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചിട്ടുണ്ട്.  ലൈബ്രറിയിലെ ഫര്‍ണീച്ചറുകള്‍, കാനക്ക് സ്ലാബിടല്‍ എന്നിവക്കും പണം അനുവദിച്ചു. സ്മാരകത്തില്‍ തറയോട് വിരിക്കുന്നതടക്കമുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്. ഇത് രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് നിര്‍മാണ ചുമതലയുള്ള കോസ്റ്റ്ഫോര്‍ഡ് അധികൃതര്‍ അറിയിച്ചു.   സ്മാരകത്തിലെ വായനശാലയിലേക്ക് കുട്ടികളില്‍ നിന്ന് പുസ്തകങ്ങള്‍ സമാഹരിക്കാന്‍ കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി തയ്യാറെടുക്കുകയാണ്. ഗീതാ ഗോപി എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷയായി.  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സുഭാഷിണി, വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് തുടങ്ങിയവര്‍  സംസാരിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.