Main
All Categories

Uploaded at 2 months ago | Date: 13/03/2019 11:17:05

 പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മലയോരകുടിയേറ്റ കര്‍ഷകര്‍ സമരത്തിലേക്ക്. 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒല്ലൂര്‍ മണ്ഡലത്തില് സമരപ്രഖ്യാപന വാഹനപ്രചരണജാഥ സംഘടിപ്പിക്കും. 

ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാനുണ്ടെന്നും  മലയോര സംരക്ഷണ സമിതി ഭാരവാഹികള് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വ്യാഴാഴ്ച രാവിലെ തൃശൂര്‍ വലക്കാവില്‍ നിന്ന് ആരംഭിച്ച് വെള്ളിയാഴ്ച വൈകീട്ട് പീച്ചി റോഡില്‍ ജാഥ സമാപിക്കും. 

ദിവ്യഹൃദയം ആശ്രമം ഡയറക്ടറും മലയോര സംരക്ഷണ സമിതി രക്ഷാധികാരിയുമായ ഫാ.ജോര്‍ജ്ജ് കണ്ണംപ്ലാക്കലാണ് ജാഥാ ക്യാപ്റ്റന്. 

ശനിയാഴ്ച ഉച്ചതിരിഞ്ഞ് തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ പട്ടയം ലഭിക്കാത്തവരുടെ ഒത്തുചേരലും സമരപ്രഖ്യാപന കണ്വെന്ഷനും സംഘടിപ്പിക്കും. 

ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന് ഫാ.സെബാസ്റ്റ്യന് കൊച്ചുപുരക്കല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. 

വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും സ്‌പെഷല്‍ ഓഫീസറെ നിയമിച്ച് പട്ടയം നല്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും...

 സമിതി ആവശ്യപ്പെട്ടു. ഫാ.ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ സമിതി കണ്വീനര്‍ കെ.കെ.ജോര്‍ജ്ജ് കാക്കശ്ശേരി, എം.വി.ചന്ദ്രന്‍, എം.കെ.ജോയി, പി.കെ.ഗോപി എന്നിവര് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.