Main
All Categories

Uploaded at 2 weeks ago | Date: 31/08/2019 10:30:10

പുരസ്‌കാരങ്ങളുടെ പെരുമഴ തോരാതെ പെയ്യുകയാണ് മലയോരത്തെ കോടാലി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഈ കൊച്ചുവിദ്യാലയത്തെ തേടിയെത്തിയത് ചെറുതും വലുതുമായ മുപ്പതോളം പുരസ്‌കാരങ്ങളാണ്.  ഇഛാശക്തിയും സേവന തല്‍പ്പരതയുമുണ്ടെങ്കില്‍ ഏതൊരു വിദ്യാലയത്തിനും മികവിലേക്കുയരാനാകുമെന്ന പാഠമാണ് കോടാലി സ്‌കൂള്‍ പകരുന്നതെന്ന് മുന്‍ പ്രധാനധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡു ജേതാവുമായ എ.വൈ.മോഹന്‍ദാസ് പറയുന്നു പരാധീനതകള്‍ക്കു നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കൊച്ചുവിദ്യാലയത്തില്‍ മാറ്റങ്ങളുടെ തിരികൊളുത്തി വെച്ചത് 2007ല്‍ ഇവിടെ പ്രധാനധ്യാപകനായി എത്തിയ എ.വൈ.മോഹന്‍ദാസാണ്. വിദ്യാലയം തന്നെ പാഠപുസ്തകം എന്ന  സങ്കല്‍പ്പത്തിലൂന്നി ഇവിടെ നടന്ന പ്രവര്‍്ത്തനങ്ങള്‍ ഇതര വിദ്യാലയങ്ങള്‍ക്ക് മാതൃകയായി. അക്കാദമിക് തലത്തിലെന്ന പോലെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാക്കാനും കൂട്ടായ് പ്രവര്‍ത്തനങ്ങളിലൂടെ  സാധിച്ചു. 2008ല്‍ ചാലക്കുടി ഉപജില്ലയിലെ മികച്ച  വിദ്യാലയമായി കോടാലി ജി.എല്‍.പി.എസ് തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ദേശീയ മികവുല്‍സവത്തിലേക്കും  ഈ വിദ്യാലയത്തെ  തെരെഞ്ഞടുത്തു. 2010ല്‍ കൊടകര മണ്ഡലത്തിവെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങി. 2011ല്‍ സംസ്ഥാന വനമിത്ര പുരസ്‌കാരവും  അതേ വര്‍ഷം തന്നെ ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാന തല പുരസ്‌കാരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന്  കോടാലി സ്‌കൂള്‍ ഏറ്റുവാങ്ങി. 2012ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ.ക്കുള്ള 5 ലക്ഷം രൂപയുടെ  അവാര്‍ഡിന്  തെരഞ്ഞെടുക്കപ്പെട്ടതും മലയോരത്തെ ഈ കൊച്ചുപ്രൈമറി വിദ്യാലയമാണ്. പിന്നോക്കാവസ്ഥയിലായിരുന്ന കോടാലി സ്‌കൂളിനെ മികവിലേക്കുയര്‍ത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ച്  2012ല്‍ പ്രധാനധ്യാപകന്‍ എ.വൈ.മോഹന്‍ദാസിന് രാഷ്ട്രം ദേശീയ അധ്യാപക പുരസ്‌കാരം നല്‍കി ആദരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ക്ക് ഈ വിദ്യാലയം അര്‍ഹമായി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോര്‍ത്തു പിടിച്ചുള്ള പ്രവര്‍ത്തനമാണ് കോടാലി സ്‌കൂളിനെ നാടിന്റെ അഭിമാനമായി മാറ്റിയെടുത്തതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ് പി.സി.സുബ്രന്‍ പറഞ്ഞു  കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ  വകുപ്പിന്റെ മൂന്നുലക്ഷം രൂപയുടെ  സംസ്ഥാന പി.ടി.എ. അവാര്‍ഡ് നേടിയ വിദ്യാലയം ഈ വര്‍ഷവും ഇതേ അവാര്‍ഡ് കരസ്ഥമാക്കി. ഈ വര്‍ഷത്തെ മികച്ച പ്രൈമറി  അധ്യാപകനുള്ള സംസ്ഥാന തല അവാര്‍ഡിന്് പ്രധാനധ്യാപകന്‍ ജോസ് മാത്യു അര്‍ഹനായതോടെ പുരസ്‌കാര പ്രഭയില്‍ മിന്നിത്തിളങ്ങുകയാണ്  കോടാലി സ്‌കൂള്‍

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.