Main
All Categories

Uploaded at 2 weeks ago | Date: 10/06/2019 10:35:42

കൊടകരയില്‍ കനറാബാങ്ക് എടിഎം കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. 

സംഭവമായി ബന്ധപ്പെട്ട് ഒല്ലൂര്‍ ക്രിസ്റ്റഫര്‍നഗര്‍ സ്വദേശിയായ യുവാവിനെ കൊടകര പൊലിസ് കസ്റ്റഡിയിലെടുത്തു. 

ഒല്ലൂരില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചാണ് കൊടകരയില്‍ മോഷണത്തിനെത്തിയതെന്നും സൂചനയുണ്ട്. 

ഒല്ലൂരില്‍ നിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് ശാന്തി ആശുപത്രിയ്ക്ക് സമീപമുള്ള എടിഎം കൗണ്ടറില്‍ മോഷണശ്രമം നടന്നത്. 

ശനിയാഴ്ച ബാങ്ക് അവധിയായതിനാല്‍ രാവിലെ തന്നെ സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. 

ഇതിനിടെ ഉച്ചയോടെ ബാങ്ക് ജീവനക്കാരന്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് എടിഎം മെഷീന്‍ ചെറുതായി ഇളക്കം സംഭവച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ ബാങ്ക് അധികൃതരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. 

കൊടകര പൊലിസെത്തി എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 

ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിലുള്ളതായി സൂചനയുണ്ട്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.