Main
All Categories

Uploaded at 3 months ago | Date: 22/01/2019 10:25:22

കേരളത്തില്‍ പട്ടയം ലഭിക്കാത്തവരായി ഇനി ഒരു ലക്ഷത്തോളം പേര്‍ മാത്രമേ ഉള്ളവെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് പട്ടയം ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞു. ഇടുക്കിയില്‍ വിതരണം നടത്തുന്നതോടെ ഒരു ലക്ഷം പട്ടയവിതരണം പൂര്‍ത്തിയാകും. ബാക്കി അര്‍ഹതപ്പെട്ട മുഴുവന്‍ മലയോര കര്‍ഷകര്‍ക്കം പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ ജില്ല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനഭൂമി, പുറമ്പോക്ക്, സുനാമി പുനരധിവാസ പട്ടയങ്ങള്‍ ഉള്‍പ്പെടെ  തൃശൂര്‍ ജില്ലയില്‍ 9032 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പട്ടയം ലഭിക്കാത്തതിന്റെ എല്ലാ സാങ്കേതിക തടസങ്ങളും നീക്കി എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. (റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍). പത്തൊമ്പതിനായിരം പേര്‍ക്കാണ് നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നത്. ഇപ്പോള്‍ ലഭിച്ചവര്‍ക്കും നേരത്തെ ലഭിച്ചവര്‍ക്കും ഇനി ലഭിക്കാനുള്ളവര്‍ക്കും പട്ടയം കാലങ്ങള്‍ക്കു മുന്‍പേ ലഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തില്‍ 83 ലക്ഷം പേരാണ് ഭൂമിയുടെ ഉടമകളായിട്ടുള്ളത്ത്. ഇത്തരത്തില്‍ ഭൂ ഉടമകളുള്ള വേറെ ഒരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ്, സി.എന്‍.ജയദേവന്‍ എംപി, എംഎല്‍എമാരായ കെ.രാജന്‍, കെ.വി.അബ്ദുള്‍ഖാദര്‍, ബി.ഡി.ദേവസി, ഇ.ടി. ടൈസണ്‍, മേയര്‍ അജിത വിജയന്‍, കളക്ടര്‍ ടി.വി.അനുപമ, എഡിഎം സി.ലതിക എന്നിവരും പങ്കെടുത്തു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.