Main
All Categories

Uploaded at 1 week ago | Date: 15/05/2019 10:33:26

പരിശീലനം പൂര്‍ത്തിയാക്കിയ 74 പോലീസുകാരുടെ പാസ്സിങ്ങ് ഔട്ട് പരേഡ് ബുധനാഴ്ച രാവിലെ 7 ന് രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും. അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പരിശീലനം, അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശപരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവയ്ക്കൊപ്പം കമ്പ്യൂട്ടര്‍, നീന്തല്‍, യോഗ, കരാട്ടെ പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന 74 ട്രെയ്നികളില്‍ രണ്ട് പേര്‍ ബിരുദാനന്തര ബിരുദം ഉള്ളവരും രണ്ട് പേര്‍ ബിരുദവും ബി എഡ് ഉള്ളവരും ഏഴ് പേര്‍ ബിരുദധാരികളും ഒരാള്‍ ഡിപ്ലോമ യോഗ്യതയുളളയാളും ഒരാള്‍ ടിടിസി യോഗ്യതയുള്ളയാളും 30 പേര്‍ പ്ലസ് ടു യോഗ്യത ഉള്ളവരും 31 പേര്‍ എസ്.എസ്.എല്‍.സി. യോഗ്യത ഉള്ളവരുമാണ്.

പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പേരില്‍ 24 പേര്‍ പെണ്‍കുട്ടികളാണ്. ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്ബോള്‍ ടീമംഗവുമായിരുന്ന എം അശ്വതിയും ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി ഈശ്വരിയും ഇവരില്‍ ഉള്‍പ്പെടുന്നു.

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 18 ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല എംപ്ലോയ്മെന്റ് ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസം, തൊഴില്‍ രംഗങ്ങള്‍ എന്നിവ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കുന്നംകുളം പന്നിത്തടം കോണ്‍കോഡ് എച്ച് എസ് എസില്‍ മെയ് 18 രാവിലെ 9.30 നാണ് സെമിനാര്‍. ഉന്നതവിദ്യാഭ്യാസ കരിയര്‍ വിദഗ്ധന്‍ ഡോ. ടി പി സേതുമാധവന്‍ ക്ലാസ്സ് നയിക്കും. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2371579, 9495788499.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.