Main
All Categories

Uploaded at 2 months ago | Date: 13/04/2019 12:23:04

കനകമല മഹാതിര്‍ത്ഥാടനം ഏപ്രില്‍ പതിനാല് ഞായറാഴ്ച്ച ആഘോഷിക്കുമെന്ന് സഘാടകര്‍ കൊടകരയില്‍ നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചു. 

80-ാമത് മഹാതിര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയും. 

കനകമല തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാദര്‍ ജോയ് തറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. കൊടകരഫൊറോന വികാരി ഫാദര്‍ ജോസ് വെത മറ്റത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

തുടര്‍ന്ന് കുരിശുമുടിയില്‍ നടത്തുന്ന ദിവ്യബലി' മാര്‍ പോളി കണ്ണുക്കാടന്‍ നിര്‍വഹിക്കുമെന്ന് സഘാടകര്‍ അറിയിച്ചു.കനകമല തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ജോയ് തറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ബൈജു അറയ്ക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷോജന്‍ ഡി വിതയത്തില്‍, ലിന്റോ കരുത്തി, ജോസ് കറുകുറ്റിക്കാരന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.