Main
All Categories

Uploaded at 4 weeks ago | Date: 30/01/2020 09:48:54

കല്ലൂര്‍ പച്ചിളിപ്പുറം കോക്കാലി ജമീലക്കും കുടുംബത്തിനുമാണ് ദുരവസ്ഥ. ജമീലയുടെ ഭര്‍ത്താവ് കൊച്ചുമുഹമ്മദിന്റെ 13 സെന്റ് ഭൂമിയില്‍ നിന്ന് സഹോദരി ആമിനക്ക് നാലര സെന്റ് സ്ഥലം തീറ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു ചുമരിന്റെ ഇരുവശത്തായി രണ്ട് വീടുകള്‍ തിരിച്ചാണ് ഇരു കുടുംബങ്ങളും താമസിച്ചു വന്നത്. പിന്നീട് കൊച്ചുമുഹമ്മദിന്റെ സഹോദരി മറ്റൊരാള്‍ക്ക് ഇവരുടെ ഭാഗം വിറ്റതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ 15ന് പുതിയ ഉടമസ്ഥര്‍ വീടിന്റെ മുക്കാല്‍ ഭാഗവും പൊളിച്ച് നീക്കി. ഇതോടെ രൂക്ഷമായ പൊടിശല്യത്തില്‍ പൊറുതിമുട്ടി ജീവിക്കുന്നതിനിടെയാണ് ഇരു വീട്ടുകാര്‍ക്കും അവകാശമുള്ള ചുമര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ 27ന് ഇവര്‍ പൊളിച്ചിട്ടത്. ഇതോടെയാണ് ജമീലയും കുടുംബവും പെരുവഴിയിലായത്.  (ബൈറ്റ്) പ്രധാന ചുമര്‍ തകര്‍ന്നതോടെ ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടില്‍ ജമീലയും മകനും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ജീവന്‍ കൈയ്യില്‍ കരുതിയാണ് കഴിയുന്നത്. വീടിന്റെ ഒരു ഭാഗം തുറന്ന് കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാത്രിയായാല്‍ ഇഴജന്തുക്കളെയടക്കം ഭയന്നാണ് ഇവര്‍ കഴിയുന്നത്. പോലീസില്‍ പരാതി പെട്ടെങ്കിലും നടപടികളുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അധികൃതര്‍ ഇടപെട്ട് ഈ നിര്‍ധന കുടുംബത്തിന് വീട് വാസയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.