Main
All Categories

Uploaded at 1 week ago | Date: 13/02/2020 10:08:52

 കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആമ്പല്ലൂര്‍ കള്ളായി റോഡിന്റെ ടാറിംഗ് ആരംഭിച്ചു. കല്ലൂര്‍ പാടം വഴി മുതല്‍ നായരങ്ങാടി വരെയുള്ള ഭാഗത്താണ് ടാറിംഗ് പുരോഗമിക്കുന്നത്. പത്ത് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് നടത്തുന്ന റോഡില്‍ പല സ്ഥലത്തും ആവശ്യത്തിന് വീതിയില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ഏഴ് മീറ്റര്‍ മാത്രം വീതിയുള്ള ഭാഗത്താണ് ഇപ്പോള്‍ ടാറിംഗ് നടത്തുന്നത്. ഇവിടെ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ തൃക്കൂര്‍ പഞ്ചായത്ത് തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇരുഭാഗങ്ങളില്‍ നിന്നും സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടിയാകാത്ത സാഹചര്യത്തിലാണ് നിലവിലുള്ള വീതിയില്‍ കരാറുകാര്‍ ടാറിംഗ് നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഭൂമി ഏറ്റെടുക്കേണ്ട ഉടമകള്‍ക്ക് സ്ഥലം കൈമാറാനുള്ള സമ്മതപത്രം നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ടാറിംഗ് ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇനി സ്ഥലം വിട്ടുനല്‍കുന്നത് റോഡ് നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരാറുകാര്‍ പറയുന്നത്. നടപ്പാതക്ക് സ്ഥലമില്ലാതെയാണ് ഇപ്പോള്‍ ടാറിംഗ് നടക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ വീതി കുറവുള്ള ഭാഗത്ത് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.അളഗപ്പനഗര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. അളഗപ്പനഗര്‍ പഞ്ചായത്ത് പരിധിയില്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് വികസനം പൂര്‍ത്തീകരിച്ചുവെങ്കിലും തൃക്കൂര്‍ പഞ്ചായത്തില്‍ പല ഭാഗത്തും വീതിയില്ലാത്ത അവസ്ഥയാണ്. റോഡ് വീതി കൂട്ടാന്‍ നടപടിയെടുക്കാത്ത തൃക്കൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.