Main
All Categories

Uploaded at 1 week ago | Date: 14/02/2020 09:56:46

കയ്പമംഗലം നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷരകൈരളിയിലെ കലാമുറ്റം വിദ്യാര്‍ത്ഥികള്‍ സംഗീത ആല്‍ബം പുറത്തിറക്കി.ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളും  പാട്ട് പാടിയവരിലുണ്ട്.. നാലാം ക്ലാസിലെ പാീ ഭാഗത്തില്‍ ഒ എന്‍ വി കുറുപ്പ് രചിച്ച 'കുടയില്ലാത്തവര്‍ ' എന്ന കവിതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് മ്യൂസിക്കല്‍ ആല്‍ബമാക്കിയത്. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ക്ലാസില്‍ ഈ പദ്യം പഠിപ്പിക്കുന്നതും കുട്ടികള്‍ ആലപിച്ച് പഠിക്കുന്നതും. എന്നാല്‍ ഇതിന് വേറിട്ടൊരു ശൈലിയില്‍ അവതരിപ്പിച്ചാല്‍ മനോഹരമായ ഗാനമായി മാറ്റാമെന്ന ചിന്തയാണ് കലാമുറ്റത്തെ സംഗീത ആല്‍ബത്തിലെത്തിച്ചത്. കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാടാവുന്ന രീതിയില്‍ വരികള്‍ ചിട്ടപ്പെടുത്തി നല്‍കുകയാണ് ആദ്യം ചെയ്തത്. തൃശ്ശൂര്‍ കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായെത്തിയ 35 കുട്ടികള്‍ക്ക് പ്രത്യേക ഓഡിഷന്‍ നടത്തി ഇവരില്‍ നിന്നും തിരഞ്ഞെടുത്ത 12 കുട്ടികള്‍ ചേര്‍ന്നാണ് ഗാനം പാടിയത്.  കലാരംഗത്ത് ശ്രദ്ധേയനായ  ഷെമീര്‍ പതിയാശ്ശേരിയുടെ നേതൃത്വത്തിലാണ് കലാമുറ്റം പ്രവര്‍ത്തകരും  അധ്യാപകരും രക്ഷിതാക്കളും ഈ സംരംഭത്തിന് കൈകോര്‍ത്തത്... (ബൈറ്റ്: ഷെമീര്‍ പതിയാശേരി) നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ ഒരു ഗ്രൂപ്പാണ് കലാമുറ്റം. കലാ സാഹിത്യ രംഗത്തെ വിദഗ്ധരും അധ്യാപകരും ഉള്‍പ്പെട്ട സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സംഗീത ആല്‍ബം ശ്രദ്ധനേടിയതോടെയാണ് ഇതിന്റെ ദൃശ്യാവിഷ്‌കാരം കൂടി ഒരുക്കിയത്. സിംബാദ് കയ്പമംഗലമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഐസക്ക് ജോസഫാണ് ഈണമിട്ടിരിക്കുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.