Main
All Categories

Uploaded at 1 week ago | Date: 23/03/2020 10:20:59

ജനതാ കര്‍ഫ്യൂ ജില്ലയില്‍ പൂര്‍ണ്ണം. പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചില്ല. നിരത്തുകളില്‍ ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഇറങ്ങിയത്. നാമമാത്രമായ ആളുകള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. വ്യാപാര ശാലകള്‍ മുഴുവനായും അടഞ്ഞു കിടക്കുന്നു. പൊതു ഗതാഗത സംവിധാനങ്ങളായ സ്വകാര്യ ബസ്,ടാക്‌സി,കെഎസ് ആര്‍ ടി സി എന്നിവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവച്ചു. ട്രെയിന്‍ ഗതാഗതവും വെട്ടി ചുരുക്കിയതിനാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ആള്‍ത്തിരക്കുകളില്ല. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെ പോകാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം റയില്‍വേ സ്റ്റേഷനില്‍ യാത്ര സൗകര്യം ലഭ്യമാകാതെ വലഞ്ഞു. ആംബുലന്‍സ് സേവനം അവശ്യഘട്ടങ്ങളില്‍ ലഭ്യമാണ്. സ്വകാര്യ വാഹനങ്ങളില്‍ അടിയന്തര ആവശ്യക്കാര്‍ മാത്രമാണ് നിരത്തുകളില്‍ ഉള്ളത്. ജില്ലയിലാകെ പോലീസിന്റെ കര്‍ശന നിരീക്ഷണം തുടരുന്നുണ്ട്.ക്ഷേത്ര നഗരിയായ ഗുരുവായൂരിലും പൂര്‍ണമായും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ശനിയാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.കൊടുങ്ങല്ലൂരില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ പൊതു നിരത്തുകളില്‍ നിന്നും ഒഴിവായി വീടുകളില്‍ തന്നെ കഴിയുകയാണ്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.