Main
All Categories

Uploaded at 1 week ago | Date: 23/03/2020 10:20:18

രാജ്യത്തെ ജനതാ കര്‍ഫ്യൂ നിര്‍ദേശം ലംഘിച്ച് പേരാമ്പ്ര അപ്പോളൊ ടയേഴ്‌സില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധം. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നേരിട്ടെത്തി കമ്പനി പൂട്ടിച്ചു. ഞായറാഴ്ച രാവിലെയുള്ള ഷിഫ്റ്റ് പൂര്‍ത്തീകരിച്ചതിനു ശേഷം ഉച്ചക്ക് രണ്ടിന് അടുത്ത ഷിഫ്റ്റ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചയുടനെയാണ് കളക്ടര്‍ നേരിട്ടെത്തി കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. കമ്പനിയുടെ നിലപാടിനെ കളക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി തൊഴിലാളികളെ പറഞ്ഞയക്കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞെങ്കിലും മുഴുവന്‍ ജോലിക്കാരും പിരിയുന്നതുവരെ കളക്ടര്‍ കമ്പനിയില്‍ നിലയുറപ്പിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കമ്പനി ചെയ്തിട്ടുള്ള സജ്ജീകരണങ്ങളും അദ്ദേഹം പരിശോധിച്ചു. കളക്ടര്‍ എത്തിയതോടെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും കമ്പനിയിലെത്തി. 

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.