Main
All Categories

Uploaded at 1 week ago | Date: 14/02/2020 10:05:05

ഇന്റര്‍യൂണിവേഴ്‌സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ തൃശൂര്‍ സ്വദേശി ഡെറിക് എസ്. മാത്യു വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റ് സോളോ വിഭാഗം ഡ്രംസില്‍ ഒന്നാം സ്ഥാനത്തെത്തി. ഗിറ്റാറിസ്റ്റ് ആല്‍വിന്‍ ജോസഫും കീബോര്‍ഡിസ്റ്റ് ടിന്റോ തോമസും മത്സരത്തില്‍ പങ്കാളികളായി. മൂവരും കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ്. കുരിയാത്തന്‍ വീട്ടില്‍ കെ. ഒ. സേവിയുടെയും മിനി സേവിയുടെയും മകനാണ് രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ആല്‍വിന്‍. ചാലക്കുടി  വേഴപ്പറമ്പില്‍ തോമസിന്റെയും മേഴ്‌സി  തോമസിന്റെയും മകനാണ് ഒന്നാം വര്‍ഷ ബി കോം. സിഎ വിദ്യാര്‍ത്ഥിയായ കീബോര്‍ഡിസ്റ്റ് ടിന്റോ തോമസ്. രണ്ടാം വര്‍ഷ ബി. കോം. ഫിനാന്‍സ് വിദ്യാര്‍ത്ഥിയായ ഡെറിക് എസ്. മാത്യു, തൃശ്ശൂര്‍ നടത്തറ പുത്തന്‍പറമ്പില്‍ വീട്ടില്‍ പി. എം. ഷാജിയുടെയും മിനി ഷാജിയുടെയും മകനാണ്. മൂവരും ഇത്തവണത്തെ ഡീസോണിനുള്ള തയ്യാറെടുപ്പിലാണ്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.