ദേശിയപാതയില്‍ സമ്പൂര്‍ണ ഫാസ്ടാഗ് കര്‍ശനമാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ പാലിയേക്കര ടോള്‍പ്ലാസയില്‍ ഫാസ്ടാഗ് എടുക്കുന്നതിനായി വാഹന ഉടമകളുടെ തിരക്കേറുന്നു. കൂടുതല്‍ വാഹന ഉടമകള്‍ ഒന്നിച്ചെത്തിയതോടെ ദേശിയ തലത്തിലുള്ള സെര്‍വറിന്റെ വേഗം കുറഞ്ഞുവെന്ന് ഫാസ്ടാഗ് കൗണ്ടറിലെ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 250 ലേറെ ടാഗുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വെള്ളയാഴ്ച 25 ഓളം ടാഗുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനായതെന്നും ഇവര്‍ അറിയിച്ചു. ഇതിനിടെ സ്വകാര്യ ഏജന്‍സിയുടെ സെര്‍വര്‍ തകരാറിലായത് ഫാസ്ടാഗ് രജിസ്ട്രേഷന് തിരിച്ചടിയായി. വരും ദിവസങ്ങളിലും ഫാസ്ടാഗ് എടുക്കുന്നതിനായി ഇനിയും ടോള്‍പ്ലാസയില്‍ തിരക്കേറാനാണ് സാധ്യത. ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് കര്‍ശ്ശനമാക്കും. ആര്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ കോപ്പിയും വാഹനത്തിന്റെ നമ്പര്‍ തെളിഞ്ഞുകാണുന്ന ഭാഗത്തെ ചിത്രവുമാണ് ഫാസ് ടാഗ് എടുക്കാനായി വാഹന ഉടമകള്‍ കൊണ്ടുപോകേണ്ടത്. വെള്ളിയാഴ്ച ഫാസ്ടാഗ് ട്രാക്കുകള്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ നൂറു കണക്കിന് വാഹനങ്ങള്‍ ടോള്‍പ്ലാസയില്‍ കുരുക്കില്‍പ്പെട്ടിരുന്നു.
main
copyrights © 2018 nctv news. All rights reserved.