Main
All Categories

Uploaded at 1 week ago | Date: 09/02/2019 10:13:45

 ഗുരുവായൂര്‍ കോട്ടപ്പടി ചെമ്പോലക്കുളം ഭഗവതി ക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ബാബു എന്ന നാരായണന്‍  ആണ് മരിച്ചത്. 7പേര്‍ക്ക് പരിക്കേറ്റു. ഗജവീരന്‍ തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഇടഞ്ഞത്. പടക്കംപൊട്ടിയ ശബ്ദംകേട്ട് ആന വിരളുകയായിരുന്നു. ആനയുടെ ചവിട്ടേറ്റാണ് ബാബു മരിച്ചത്. ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിക്കിലും തിരക്കിലുംപെട്ടാണ് ഏഴുപേര്‍ക്ക് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവശേഷം ആനയെ ഉടനെതന്നെ പാപ്പാന്‍മാര്‍ വാഹനത്തില്‍കയറ്റിക്കൊണ്ടുപോയി. ബന്ധുവീട്ടിലേയ്‌ക്കെത്തിയതായിരുന്നു മരിച്ച ബാബു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.