Main
All Categories

Uploaded at 2 weeks ago | Date: 05/09/2019 10:20:49

ഗണേശോത്സവത്തോടനുബന്ധിച്ച് ഹിന്ദുസേന തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനവും ഗണേശവിഗ്രഹനിമഞ്ജന ഘോഷയാത്രയും സംഘടിപ്പിച്ചു. ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാല് വരെ നീണ്ടുനിന്ന വിവിധ ഗണേശോസ്തവ പരിപാടികള്‍ വിപുലമായാണ് ഹിന്ദുസേന ആഘോഷിച്ചത്. തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സ്വാഭിമാന്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഹിന്ദുസേന സംസ്ഥാന സെക്രട്ടറി കെ.പി മനോജിന്റെ അദ്ധ്യക്ഷത വഹിച്ചു. പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ രാമന്‍ നമ്പൂതിരിയും ബ്രഹ്മശ്രീ വാസുദേവന്‍ നമ്പൂതിരിയും ഭദ്രദീപം കൊളുത്തി ചടങ്ങ് ആശീര്‍വദിച്ചു. പ്രമുഖ സിനി ആര്‍ട്ടിസ്റ്റ് ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും മുഖ്യാഥിതികളായിരുന്നു.ജാതിക്കും മതത്തിനും പ്രധാന്യം നല്‍കാതെ സന്തോഷകരമായി ജനങ്ങള്‍ക്ക് ജിവിക്കാന്‍ സാധിക്കുന്ന  ഒരു മെയ്ക്ക് ഇന്ത്യ ആവണമെന്ന് അജയന്‍ .കെ. ചപ്പാത്ത് പ്രസംഗത്തില്‍ പറഞ്ഞു. പി.വി ഭാസ്‌കരവാരിയര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷാരിഷ് പ്രസാദ് നന്ദി പറഞ്ഞു. ഹിന്ദുസേന ജില്ലാ നേതാക്കളായ ഗിരീഷ് വീ.ജി , സതീഷ് തിരൂര്‍ , അനില്‍ കെ.ആര്‍, സിനീഷ് സി.ജെ ,വിശ്വനാഥന്‍ സി.ജി, മധു , ഉണ്ണികൃഷ്ണന്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.സാംസ്‌കാരിക സമ്മേശളനത്തിന് ശേഷം ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും അവതരിപ്പിച്ച ''മോഹനകേരളം'' നൃത്തപരിപാടിയും അരങ്ങേറി. വിശ്വകര്‍മ്മസഭ ദേശീയ അദ്ധ്യക്ഷന്‍ രവി ചേര്‍പ്പ്, ഹിന്ദുസേന സംസ്ഥാന ഓര്‍ഗനൈസര്‍ അജയന്‍ കെ. ചപ്പാത്ത് , രവീന്ദ്രന്‍ ,ദാമോദരന്‍,ഡോ. ശോഭന മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗണേശോസ്തവ ദിനത്തില്‍  തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.