Main
All Categories

Uploaded at 1 week ago | Date: 12/01/2019 11:07:06

എസ്.എന്‍.എസ്.സി.ചെന്ത്രാപ്പിന്നിയുടെ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് 50 വയസ്.തുടര്‍ച്ചയായി 50 വര്ഷം വോളിബോള്‍ മത്സരം സംഘടിപ്പിച്ച ക്ലബ്ബായി മാറുകയാണ് തൃശൂര്‍ ചെന്ത്രാപ്പിന്നി ശ്രീനാരായണ സ്‌പോര്‍ട്‌സ് ക്ലബ്ബ്. 1967 മുതലാണ് ശ്രീനാരായണ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. 1937 ലാണ് ശ്രീനാരായണഗുരുവിന്റെ ആശയ പ്രചരണവും മണപ്പുറത്തെ കല,കായിക,വായന എന്നിവയുടെ ഉന്നമനവും ലക്ഷ്യമിട്ട് ശ്രീനാരായണ വായനശാല ആരംഭിക്കുന്നത്.ഇതിനോട് ചേര്‍ന്ന് 1967 മുതലാണ് ശ്രീനാരായണ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്.ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ഈസ്റ്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.ആദ്യത്തെ ടൂര്‍ണമെന്റില്‍ 14 ടീമുകളാണ് പങ്കെടുത്തത്. എസ്.എന്‍.എസ്.സിയാണ് അന്ന് വിജയിച്ചത്. ഇ.എസ്.കുഞ്ഞിക്കിളവന്‍ മാസ്റ്റര്‍, ഇ.എസ്.രാമന്‍ മാസ്റ്റര്‍ എന്നിവരാണ് വോളിബോള്‍ എന്ന കളി മണപ്പുറത്തിന് പരിചയപ്പെടുത്തിയത്. ശേഷം നിരവധി താരങ്ങള്‍ എസ്.എന്‍.എസ്.സിയില്‍ നിന്നും ഉയര്‍ന്നു വന്നു. ഇന്ത്യന്‍ വോളിബോള്‍ താരം വി.ഐ.ഇക്കോരക്കുട്ടി മാസ്റ്റര്‍, സര്‍വ്വീസ് താരങ്ങളായ കൊല്ലാറ വിജയരാഘവന്‍, കുമ്പളപറമ്പില്‍ ചന്ദ്രശേഖരന്‍, ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍, ഇന്നത്തെ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു.അരുണന്‍, പി.ആര്‍. താരാനാഥന്‍, ടി.ടി. കുമാരന്‍, കെ.സി. ജോര്‍ജ് തുടങ്ങീ നിരവധി പേര്‍ എസ്.എന്‍.എസ്.സിയില്‍ നിന്നും ഉദിച്ചുയര്‍ന്നവരാണ്. (ബൈറ്റ്: പ്രൊഫ. കെ.യു.അരുണന്‍, എം.എല്‍.എ.) 1967ല്‍ തുടങ്ങി 2019 ല്‍ എത്തി നില്‍ക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് 2 തവണ  മുടങ്ങിയതും ചരിത്രമാണ്. അടിയന്തിരാവസ്ഥ കാലത്തും പാക്കിസ്ഥാന്‍ യുദ്ധക്കാലത്തുമാണ് ടൂര്‍ണമെന്റ് നടത്താന്‍ പറ്റാതെ വന്നത്.എസ്.എന്‍.എസ്.സിയില്‍ കളിച്ചു വളര്‍ന്ന ഗള്‍ഫ് പ്രവാസികളാണ് ടൂര്‍ണമെന്റ് നടത്താനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്.കഴിഞ്ഞ 50 വര്‍ഷവും ഒന്നാം ട്രോഫി നല്‍കുന്നത് കൊല്ലാറ ചാത്തുണ്ണിയുടെ മക്കളാണ്. (ബൈറ്റ്: ഇ.ടി.ടൈസന്‍ എം.എല്‍.എ.). ഇത്തവണത്തെ അമ്പതാം ടൂര്‍ണമെന്റ് ജനുവരി 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്. കെ.എസ്.ഇ.ബി.തിരുവനന്തപുരം,ഇന്ത്യന്‍ കസ്റ്റംസ് കൊച്ചി,കേരള പോലിസ് തിരുവനന്തപുരം, ഇന്ത്യന്‍ നേവി കൊച്ചി തുടങ്ങീ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.