Main
All Categories

Uploaded at 6 months ago | Date: 12/01/2019 16:04:25

 മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൃശൂര്‍ പീച്ചി ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വര്‍ഷം പന്ത്രണ്ടര കോടി മത്സ്യകുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തിനാവശ്യം. ഇതില്‍ രണ്ടര കോടി കുഞ്ഞുങ്ങളെ മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. കൂടുതല്‍ ഹാച്ചറികള്‍ സ്ഥാപിച്ച് ലക്ഷ്യം കൈവരിക്കാനാണ് ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തനത് ഇനങ്ങളായ വരാല്‍, കാളാഞ്ചി തുടങ്ങി മത്സ്യങ്ങളെ കൂടി പീച്ചി, കുളത്തൂര്‍പ്പുഴ, നെല്ലാര്‍, കല്ലോട് എന്നിവിടങ്ങളിലെ ശുദ്ധജല ഹാച്ചറികളില്‍ നിന്നും ഉല്‍പാദിപ്പിക്കും. മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമൂഹ്യ ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. (ബൈറ്റ്... ജെ മേഴ്‌സിക്കുട്ടിയമ്മ.., മന്ത്രി) മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിക്ക് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയതായും അവര്‍ അറിയിച്ചു. സി എന്‍ ജയദേവന്‍ എംപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി അനിതാ വാസു എന്നിവര്‍ മുഖ്യാതിഥികളായി. ഫിഷറീസ് മദ്ധ്യേ മേഖല ജോയിന്റ് ഡയറക്ടര്‍ എം എസ് സാബു സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ കെ സൂഹൈര്‍ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.