Main
All Categories

Uploaded at 2 weeks ago | Date: 02/09/2018 19:46:43

പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ പുനർനിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌്  സഹായങ്ങൾ പ്രവഹിക്കുന്നു. ഞായറാഴ‌്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ സംഭാവനയായ 3.27 കോടി രൂപയുടെ ചെക്ക് വ്യവസായ മന്ത്രി ഇ പി ജയരാജന്  ഡെപ്യൂട്ടി മാനേജിങ‌്‌ ഡയറക്ടർ കെ പി നായർ കൈമാറി.

യുഎഇ ആസ്ഥാനമായ  കെഎം ട്രേഡിങ‌്‌ 2.35 കോടി രൂപ സിഇഒ കോരാത്ത് മുഹമ്മദ് മന്ത്രി  ഇ പി ജയരാജന‌് കൈമാറി. എറണാകുളം എഫ്സിഐഒഇഎൻ കണക്റ്റേഴ്സ് ലിമിറ്റഡ് ഡയറക്ടർ ജി രാജേന്ദ്രൻ ഒരു കോടിരൂപ നൽകി. പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ കേരള  സഹകരണസംഘം ഒരു കോടി നൽകി. ആരോഗ്യ സർവകലാശാല ഒരുകോടി രൂപ നൽകി.  

ആന്ധ്രപ്രദേശിലെ കാക്കിനാട് എസ്ആർഎംടി ലിമിറ്റഡ് മാർക്കറ്റിങ‌് മാനേജർ ബാബു രാജേന്ദ്രൻ 15 ലക്ഷം കൈമാറി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ എട്ടു ലക്ഷം  മന്ത്രി ഇ പി ജയരാജന് കൈമാറി. അബുദാബി കേരള സോഷ്യൽ  സെന്റർ പ്രസിഡന്റ് എ കെ  ബീരാൻകുട്ടി  ഏഴു ലക്ഷം രൂപ നൽകി. തൃശൂർ ഗ്രീൻ ബുക്സ‌്  അഞ്ചുലക്ഷം നൽകി. ഐഡിബിഐ ബാങ്ക് ജീവനക്കാർ 3.27 ലക്ഷം രൂപ നൽകി. തിരുവനന്തപുരം ജ്യോതിനിലയം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഒരു മാസത്തെ ശമ്പളം നൽകുന്നതിന്റെ ആദ്യഗഡുവായ 2.5 ലക്ഷം രൂപ നൽകി.  ബംഗളൂരു കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ ഗോപിനാഥ് രണ്ടുലക്ഷം രൂപ  നൽകി.

മൂന്നാം ക്ലാസിൽ പഠിക്കുന്ന ആലുവ നേതാജി റോഡ് തേജസ്വി  ലിയാന എന്ന വിദ്യാർഥിനി കുടുക്കയിലെ സമ്പാദ്യമായ 4324 രൂപ  കൈമാറി. സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കേരള അംഗങ്ങളിൽ നിന്ന് സമാഹരിച്ച 26‌.50 ലക്ഷം രൂപയുടെ  ചെക്ക്  മുഖ്യമന്തി പിണറായി വിജയന് കൈമാറി.

Local

More Related News

Latest News

copyrights © 2018 nctv news.   All rights reserved.