Main
All Categories

Uploaded at 1 week ago | Date: 14/02/2020 10:00:08

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ലോ ക്നാഥ് ബെഹ്‌റയ്ക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് പൊതു പ്രവര്‍ത്തകനായ പി ഡി ജോസഫ്  ഹര്‍ജി സമര്‍പ്പിച്ചത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സി എ ജി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ പി.ഡി ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്.  മാവോയിസ്റ്റുകളെ നേരിടുന്ന പൊലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള പണം വക മാറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ല നിര്‍മിച്ചതും തൃശ്ശൂര്‍, തിരുവനന്തപുരം പൊലീസ് അക്കാദമികളില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവവും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക് നാഥ് ബെഹ്‌റയ്ക്ക് എതിരെ സി എ ജി ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ഉണ്ട്. ഡിജിപി ലോക് നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി, തൃശൂര്‍ പോലീസ് അക്കാഡമി കമാന്‍ഡന്റ്, തിരുവനന്തപുരം എസ് എ പി കമാന്‍ഡന്റ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. ഹര്‍ജി കോടതി ഈ മാസം 20 ന് പരിഗണിക്കും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.