Main
All Categories

Uploaded at 2 months ago | Date: 14/03/2019 10:08:55

ചിറ്റിശേരി ഓട്ടുകമ്പനിയില്‍ ഉത്തരേന്ത്യന്‍ യുവതി പ്രസവിച്ച സംഭവം അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കുനേരെ ഓട്ടുകമ്പനി ഉടമ അതിക്രമം നടത്തിയതില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. 

നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പ്രതിഷേധത്തിന് ഭാരവാഹികളായ കെ.എം. മനോജ്, പി.എസ്. ബിലാല്‍, അബ്ദുള്‍ റസാക്ക്, ഇ.എം. രാമകൃഷ്ണന്‍, സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നെന്മണിക്കര ചിറ്റിശ്ശേരിയില്‍ ഉത്തരേന്ത്യക്കാരിയായ യുവതി ഓട്ടുകമ്പനിയില്‍ പ്രസവിച്ച സംഭവം അന്വേഷിക്കാന്‍ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കമ്പനി ഉടമക്കെതിരെ പോലീസ് കേസ്സെടുത്തു. 

ചിറ്റിശ്ശേരി വിശ്വം പോട്ടറീസ് ഉടമ കൃഷ്ണന്റെ പേരിലാണ് പുതുക്കാട് പോലീസ് കേസ്സെടുത്തത്. 

നെന്മണിക്കര ആരോഗ്യകുടുംബകേന്ദ്രത്തിലെ നേഴ്സ് കെ.യമുനയുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം നിന്നതിനാണ് കേസ്സെടുത്തത്. 

ഉത്തരേന്ത്യന്‍ യുവതി തിങ്കളാഴ്ച പുലര്‍ച്ചെയാണ്  ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസവിച്ചത്.

കുഞ്ഞിന്റെ നില ഗുരുതരമായി. സംഭവം അന്വേഷിക്കാന്‍ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘത്തിനുനേരെ ഓട്ടോകമ്പനി ഉടമ അതിക്രമം കാണിക്കുകയായിരുന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.