Main
All Categories

Uploaded at 2 months ago | Date: 14/03/2019 10:19:36

ഇത്തവണ ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംതരം പരീക്ഷ്ഷയെഴുതിയത് മൂന്ന് ഇരട്ട സഹോദരങ്ങള്‍. 

ആരോമല്‍-ആതിര, അനുകൃഷ്ണന്‍-മനുകൃഷ്ണന്‍, അതുല്‍-അനന്തു എന്നിവരാണ് ഈ വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷഎഴുതുന്നത്. നന്തിപുലം കൊല്ലിക്കര അജിതന്റെയും വിനയയുടെയും മക്കളായ ആരോമലും ആതിരയും അഞ്ചാം ക്ലാസ് മുതലാണ് ഇവിടെ പഠിക്കുന്നത്. അന്നു മുതല്‍ പഠനവും സ്‌കൂളിലേക്കുള്ള പോക്കും വരവും എല്ലാം ഒന്നിച്ചു തന്നെ.

 സ്നേഹപുരം മഠത്തിക്കര മനോജിന്റെയും ബിന്ദുവിന്റെയും മക്കളാണ് അതുലും അനന്തവും. 

മിക്ക കാര്യങ്ങളിലും ഒരേ ചിന്താഗതിക്കാരായ ഇവര്‍ പഠനവും ഒന്നിച്ചുതന്നെ. 

ഇരുവരും പാട്ടിലും ചിത്രരചനയിലും മികവ് തെളിയിച്ചവരാണ്. 

മുപ്ലിയം ചിറാക്കോലി ജയന്റെയും സരിതയുടെയും മക്കളായ മനുകൃഷ്ണനും അനുകൃഷ്ണനും ആറാം ക്ലാസിലാണ് സെന്റ് മേരീസില്‍ എത്തുന്നത്. 

കൃഷിയില്‍ തല്‍പരരായ ഇവര്‍ കായികരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. 

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്‌കൂളിന് മികവ് പ്രകടിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് പ്രധാന അധ്യാപകനായ ബാബു ജോസ് തട്ടില്‍. 

കഴിഞ്ഞ വര്‍ഷം 100 ശതമാനം വിജയം നേടിയിരുന്നു.രാത്രി ക്ലാസുകളും എക്സ്ട്രാ ക്ലാസുകളും നടത്തിയിരുന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.