Main
All Categories

Uploaded at 2 months ago | Date: 15/03/2019 10:08:52

ചെമ്പുച്ചിറ ശ്രീ മഹദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം വര്‍ണാഭമായി. 

കുടമാറ്റവും മേളവും കാവടിയാട്ടവുമെല്ലാം നാടിനെ ഉത്സവലഹരിയിലാഴ്ത്തി. 

രാവിലെ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം പൂരം എഴുന്നള്ളിപ്പ് നടന്നു. 

ഉച്ചയോടെ 14 ദേശക്കാരുടെ കാവടിയാട്ടം വര്‍ണ്ണശബളമായി. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിയും ചെമ്പുച്ചിറ, നൂലവെള്ളി ദേശ വിഭാഗങ്ങളുടെ കുടമാറ്റവും ആവേശം വിതറുന്നതായി. 

ഇരുവിഭാഗങ്ങളിലും 9 ആനകള്‍ വീതം അണിനിരന്നു. ചെമ്പുച്ചിറ ദേശത്തിനുവേണ്ടി പുതുപ്പള്ളി കേശവനും, നൂലുവള്ളി ദേശത്തിനുവേണ്ടി തെച്ചിക്കോട്ടുകാവ് ദേവിദാസനും തിടമ്പേറ്റി. 

ചെമ്പുച്ചിറ ദേശത്തിന്റെ മേളത്തിന് കേളത്ത് സുന്ദരന്‍ മാരാരും നൂലുവള്ളി ദേശത്തിന്റെ മേളത്തിന് ചേന്ദമംഗലം രഘുമാരാരും പ്രമാണികരായി. പഞ്ചവാദ്യത്തിന് തൃക്കൂര്‍ രാജന്‍മാരാരും കലാമണ്ഡലം പ്രദീപും നേതൃത്വം നല്‍കി.

വൈകീട്ട് വെടിക്കെട്ട്, തുടര്‍ന്ന് ദീപാരാധന, സെറ്റുകാരുടെ നാദസ്വര കച്ചേരി, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടന്നു. 

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.