Main
All Categories

Uploaded at 2 months ago | Date: 30/01/2020 09:50:48

ബഹുനില കെട്ടിടമുള്‍പ്പടെ പൊളിച്ചുമാറ്റേണ്ട സാഹചര്യത്തില്‍ ഒരു കെട്ടിടമാണ് കഴിഞ്ഞ ദിവസം മുതല്‍ പൊളിച്ചുതുടങ്ങിയത്. സെന്ററിന്റെ കിഴക്കുഭാഗത്തുള്ള കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്.  കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന സെന്ററിലെ കെട്ടിടങ്ങളും, മാര്‍ക്കറ്റ് റോഡിലെ കടകളുമാണ് അടിപ്പാത നിര്‍മ്മാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. പത്തോളം കെട്ടിടങ്ങളാണ് അടിപ്പാതക്കും രണ്ട് സര്‍വീസ് റോഡുകള്‍ക്കുമായി പൊളിക്കേണ്ടത്. ഒരു മാസം മുന്‍പ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി സ്ഥലം കൈമാറണമെന്ന അധികൃതരുടെ കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും പല ഉടമകളും ഇതുവരെ അതിന് തയ്യാറായിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ശക്തമായതോടെയാണ് ചില ഉടമകള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങിയത്. 18 പേരുടെ സ്ഥലമാണ് അടിപ്പാത നിര്‍മ്മാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. അഞ്ച് മീറ്റര്‍ ഉയരത്തിലും ഏഴ് മീറ്റര്‍ വീതിയിലുമുള്ള രണ്ട് പാതകളാണ് പുതുക്കാട് നിര്‍മ്മിക്കുന്നത്. 250 മീറ്റര്‍ നീളത്തില്‍ രണ്ട് ഭാഗങ്ങളിലും സര്‍വീസ് റോഡ് നിര്‍മ്മിക്കും.കെഎസ്ആര്‍ടിസി സ്റ്റാന്റ് മുതല്‍ മുപ്ലിയം റോഡ് ജംക്ഷന്‍ വരെയാണ് പാത നിര്‍മ്മിക്കുന്നത്. കാഞ്ഞൂര്‍, റെയില്‍വേ സ്റ്റേഷന്‍ റോഡുകളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് അടിപ്പാതയുടെ രൂപരേഖ. 2016ല്‍ അംഗീകരിച്ച രൂപരേഖയില്‍ ചെറിയതോതിലുള്ള മാറ്റത്തോടെയാണ് പുതുക്കാട് അടിപ്പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. പഴയ മാര്‍ക്കറ്റ് റോഡ് ദേശീയപാതയുടെ സര്‍വീസ് റോഡായി മാറും. ഇതിനിടെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് ബെല്‍മൗത്ത് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പുതുക്കാട് പഞ്ചായത്ത് ദേശീയപാത അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.