Main
All Categories

Uploaded at 1 month ago | Date: 15/02/2020 09:53:36

അതിരപ്പിള്ളി കണ്ണംകുഴിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണംകുഴി താളാട്ട് ചാത്തുകുട്ടി മകന്‍ 39 വയസുള്ള പ്രദീപാണ് മരിച്ചത്. സംഭവത്തില്‍ കണ്ണംകുഴി ഏറാട്ട് ഗിരീഷിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ണംകുഴി പാടത്തിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. കണ്ണംകുഴി ജലസേചന വകുപ്പ് പ്ലാന്റേഷന്റെ പമ്പ് ഓപ്പറേറ്ററായ പ്രദീപം വെള്ളമടിക്കാന്‍ പോകുമ്പോഴാണ് സംഭവം. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രാദേശികമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പട്ടികജാതി യുവമോര്‍ച്ച മുന്‍ പ്രസിഡന്റും കെപിഎംഎസ് കണ്ണംകുഴി ശാഖാ മുന്‍ സെക്രട്ടറിയുമായിരുന്നു പ്രദീപ്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.