Main
All Categories

Uploaded at 2 weeks ago | Date: 18/11/2019 09:57:29

ആനന്ദപുരം ഗ്രാമീണ വായനശാലയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി മുരിയാട് കോള്‍പാടം പുനര്‍ജ്ജീവനം ചര്‍ച്ചാവേദി സംഘടിപ്പിച്ചു. ആനന്ദപുരം യുപി സ്‌കൂളില്‍ നടന്ന പരിപാടി പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ്. കുമാര്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അധ്യക്ഷതവഹിച്ചു. വായനശാല സെക്രട്ടറി കെ. സുനില്‍കുമാര്‍, ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍, ജില്ലാപഞ്ചായത്തംഗം ശങ്കരനാരായണന്‍, എം.കെ. കൃഷ്ണകുമാര്‍, രഞ്ജിത്ത് മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുരിയാട് കോള്‍പാടത്തെ സംരക്ഷിക്കാനും കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാനും ആശയ രൂപീകരണത്തിനാണ് ചര്‍ച്ചാവേദി സംഘടിപ്പിച്ചത്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.