Main
All Categories

Uploaded at 2 weeks ago | Date: 08/02/2020 10:00:34

ആമ്പല്ലൂര്‍ ശ്രീ കുണ്ടുക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവീകരിച്ച അഗ്രശാല സമര്‍പ്പണം നടന്നു. തന്ത്രി കെ.പി. വിഷ്ണുഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി പുതുക്കി പണിത അഗ്രശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് സി. മുരളി അധ്യക്ഷതവഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തംഗം പി,കെ, വിനോദ്, കെ. ദിനേശ് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദേവസ്വം സെക്രട്ടറി ജി. കലാസാഗര്‍, വനജ വിജയന്‍, നന്ദിനി ദാസന്‍, ശശി ചങ്ക്രമത്ത്, കെ. ശേഖരന്‍, നന്ദന്‍ പറമ്പത്ത്, എന്‍. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭക്തരും ക്ഷേത്രം ഭാരവാഹികളും സന്നിഹിതരായിരുന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.