Main
All Categories

Uploaded at 1 week ago | Date: 12/06/2019 10:25:39

കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍ കള്ളായി റോഡിലെ ഒരു കലുങ്ക് നിര്‍മാണം പാതിവഴിയില്‍. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പും ബിഎസ്എന്‍എല്ലിന്റെ പ്രധാന കേബിളും മാറ്റിനല്‍കാത്തതാണ് നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്നത്. റോഡിന്റെ പകുതി പൊളിച്ച് ഫൗണ്ടേഷനും നിര്‍മ്മിച്ചുകഴിഞ്ഞു. പകുതി ഭാഗത്തുകൂടിയാണ് വാഹനങ്ങളുടെ താല്‍ക്കാലിക യാത്ര.

നിര്‍മിക്കുന്ന കലുങ്ക് പാലത്തിനിടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പും ബിഎസ്എന്‍എല്ലിന്റെ പ്രധാന കേബിളും കടന്നുപോകുന്നതാണ് പ്രശ്‌നമായത്. ഇവ മാറ്റിയില്ലെങ്കില്‍ പാലത്തിനിടയിലൂടെ പഴയ പൈപ്പും കേബിളും തടസമായി കിടക്കും. ഇവ മാറ്റുന്നതിന് നോട്ടിസ് നല്‍കിയിട്ട് മാസത്തിലേറെയായിട്ടും നടപടിയുണ്ടായില്ല. ഒരു മാസത്തിലേറെയായി കലുങ്കുപാലം നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭാര വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കല്ലൂര്‍ റോഡിലെ സുറിയാനി പള്ളിയ്ക്ക് സമീപമുള്ള അപകടരമായ വളവിലാണ് പാലം പണി പാതിവഴിയില്‍ കിടക്കുന്നത്.

ഈ റൂട്ടില്‍ അപകടസാധ്യത കൂടിയ എസ് വളവുള്ള ഭാഗത്താണ് പാലം നിര്‍മാണം. രണ്ട് വകുപ്പുകള്‍ ചേര്‍ന്ന് നാട്ടുകാരുടെ സുഗമ യാത്രയ്ക്ക് വിലങ്ങിട്ടിരിക്കുകയാണ്. എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്കായുള്ള വികസനം തടഞ്ഞതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൃക്കൂര്‍ പഞ്ചായത്തിലേയ്ക്കുള്ള പ്രധാന ശുദ്ധജല പൈപ്പ്‌ലൈനും ടെലിഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളും തടസ്സപ്പെടാതിരിക്കാനാണ് ഇവ മുറിച്ചുനീക്കാത്തത്. മഴക്കാലത്ത് വെള്ളം ഒഴുകിപോകേണ്ടാതായുള്ള പ്രശ്‌നങ്ങളും അപകടങ്ങളും മുന്നില്‍നില്‍ക്കുമ്പോഴാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരിക്കുന്നത്.

മഴക്കാലം ആരംഭിച്ചതോടെ കലുങ്കിന് വേണ്ടി താഴ്ത്തിയ ഭാഗത്തേയ്ക്ക് മഴവെള്ളം ഒഴുകിയെത്തി കെട്ടികിടക്കുകയാണ്. ഇതോടെ ആമ്പല്ലൂര്‍ കല്ലൂര്‍ റോഡിലെ ശ്രീകൃഷ്ണ ക്ഷേത്രം മുതല്‍ കലുങ്ക് വരെയുള്ള ഭാഗത്ത് മഴപെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂക്ഷമായി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.