Main
All Categories

Uploaded at 2 weeks ago | Date: 07/02/2020 09:56:35

ആമ്പല്ലൂര്‍ ശ്രീകുണ്ടുക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇരുപത്തെട്ടുച്ചാല്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് നവീകരിച്ച ക്ഷേത്രം അഗ്രശാലയുടെ സമര്‍പ്പണം വെള്ളിയാഴ്ച അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി നിര്‍വ്വഹിക്കും. ദേവസ്വം പ്രസിഡന്റ് സി. മുരളി അധ്യക്ഷതവഹിക്കും. ശേഷം 11. 30ന് പ്രസാദ ഊട്ടുണ്ടാകും. ഞായറാഴ്ച വൈകീട്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിങ്കളാഴ്ച പുലര്‍ച്ചെ 5ന് ഗണപതി ഹോമത്തിന് ശേഷം പതിവ് ക്ഷേത്ര ചടങ്ങുകള്‍ നടക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നാടകം അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 9ന് എഴുന്നള്ളിപ്പ്. ശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ പ്രമാണികത്വത്തില്‍ മേളം അകമ്പടിയാകും. വൈകീട്ട് അഞ്ചിനും പുലര്‍ച്ചെ നാലിനും കൂട്ടിയെഴുന്നള്ളിപ്പുണ്ടാകും. തുടര്‍ന്ന് 11 മണി മുതല്‍ പ്രസാദഊട്ട്. തുടര്‍ന്ന് കാഴ്ച ശീവേലിയില്‍ ഗജകേസരി ഊട്ടോളി അനന്തന്‍ തിടമ്പേറ്റും. രാത്രി 9ന് ബാലെ അരങ്ങേറും. പുലര്‍ച്ചെ 12. 30 ന് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പുണ്ടാകും. രാവിലെ ആറിന് ഭക്തിസന്ദ്രമായ വേലവരവ് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കലാസാഗര്‍, ടി. ശ്രീകുമാര്‍, സജീവ് ആറ്റൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.