Main
All Categories

Uploaded at 2 months ago | Date: 13/04/2019 12:20:22

ആലേങ്ങാട് പീച്ചാംപിള്ളി റോഡില്‍ പാലം നിര്‍മാണത്തിനായി ഗതാഗതം നിരോധിച്ചതോടെ നാട്ടുകാര്‍ ശ്രമദാനത്തിലൂടെ താല്‍ക്കാലിക പാലമൊരുക്കി. 

കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് താല്‍ക്കാലിക പാലത്തിലൂടെ സഞ്ചരിക്കാനാകും. കഴിഞ്ഞ പ്രളയത്തിനിടെ ആലേങ്ങാട് പീച്ചാംപിള്ളി റോഡിലെ വലിയപാലം ഒലിച്ചുപോയിരുന്നു. 

ഇതേ തുടര്‍ന്ന് നാട്ടുകാര്‍ രണ്ടാഴ്ചക്കിടെ താല്‍ക്കാലിക പാലം നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചു. പിന്നീട് മന്ത്രി സി. രവീന്ദ്രനാഥ് ഇടപ്പെട്ട് ഇവിടെ പാലത്തിന് തുക അനുവദിച്ചു. പുതിയ പാലത്തിന് നിര്‍മാണം ആരംഭിച്ചതോടെ പഴയ താല്‍ക്കാലിക പാലം പൊളിച്ചുകളഞ്ഞു. പാലം പണി തീരുംവരെ ഗതാഗതം നിരോധിച്ചപ്പോള്‍ പുതിയ താല്‍ക്കാലിക പാലം നിര്‍മിച്ച് നാട്ടുകാര്‍ അധികൃതരെ അതിശയിപ്പിച്ചിരിക്കുകയാണ്. തെങ്ങും കവുങ്ങും മണ്ണും ഉപയോഗിച്ചാണ് പാലം താല്‍ക്കാലികമായി നിര്‍മിച്ചിരിക്കുന്നത്. 

ഇതോടെ പീച്ചാംപിള്ളിക്കാര്‍ക്ക് കിലോമീറ്റര്‍ വളയേണ്ട ഗതികേട് ഒഴിവാകുകയും ചെയ്യും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.