Main
All Categories

Uploaded at 1 month ago | Date: 15/02/2020 10:04:55

 അളഗപ്പ ടെക്സ്റ്റയില്‍സിലെ മുന്നൂറോളം വരുന്ന ഗേറ്റ് ബദലി തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച മാനേജ്‌മെന്റ് നടപടികളില്‍ പ്രതിഷേധിച്ചും രണ്ടായിരത്തി പതിനെട്ടിലെ എഗ്രിമെന്റ് വ്യവസ്ഥകള്‍ നടപ്പിലാക്കുക, ഗേറ്റ് ബദലി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മില്‍ഗേറ്റിന് മുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ വി.എസ്. പ്രിന്‍സ്, സോമന്‍ മുത്രത്തിക്കര ,പി. ഗോപിനാഥ്, കെ. ഗോപാലകൃഷ്ണന്‍, കെ. ഉണ്ണികൃഷ്ണന്‍, എം. തുളസീദാസ്, ഐ.ജെ. ആന്റോ എന്നിവര്‍ പ്രസംഗിച്ചു. 

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.