Main
All Categories

Uploaded at 1 week ago | Date: 13/02/2020 10:12:08

അധികൃതരുടെ അവഗണനയില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ആടുകള്‍ക്കൊപ്പം കഴിയുന്ന മരോട്ടിച്ചാലിലെ ആദിവാസി വയോധികയുടെ വീട്ടില്‍ ജഡ്ജിയെത്തി.  വയോധികയുടെ ദുരിത ജീവിതം സംബന്ധിച്ച് എന്‍സിടിവി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.  ആരോരുമില്ലാതെ തകര്‍ന്നു വീഴാറായ വീട്ടില്‍ അധികൃതരുടെ അവഗണനയേറ്റ് ആടുകള്‍ക്കൊപ്പം കഴിയുന്ന ആദിവാസി വയോധിക മരോട്ടിച്ചാല്‍ മലയന്‍ വീട്ടില്‍ പാര്‍വ്വതിയുടെ ദുരവസ്ഥയറിഞ്ഞാണ് ജഡ്ജി അന്വേഷണത്തിനെത്തിയത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ പി.എസ്.നിഷി, അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ടി. ജ്യോതിമോള്‍, എഡിആര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ പി.ബി.സിന്ധു, മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി വളണ്ടിയര്‍ ജയന്തി എന്നിവരാണ് പാര്‍വ്വതിയുടെ വീട്ടിലെത്തിയത്. 65 കാരിയായ പാര്‍വ്വതിയുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം എന്‍സിടിവിയാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സബ്ബ് ജഡ്ജ് നേരിട്ടെത്തി അന്വേഷണം നടത്തുകയായിരുന്നു. ഒരു മണിക്കൂറോളം വീട്ടില്‍ തങ്ങിയ സംഘം പാര്‍വ്വതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കണ്ണുകളില്‍ തിമിരം ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട വയോധിക തനിച്ചാണ് വീട്ടില്‍ കഴിയുന്നത്. ഉപജീവനമാര്‍ഗമായ ആടുകള്‍ക്കൊപ്പം പാര്‍വ്വതി ഒറ്റമുറി വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് അന്തിയുറങ്ങുന്നത്. വൈദ്യുതി കണക്ഷനും റേഷന്‍ കാര്‍ഡും, പെന്‍ഷനും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ഇവര്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. പാര്‍വ്വതിയുടെ കണ്ണുകളുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതിനുള്ള ചികിത്സ എത്രയുംവേഗം നടത്താനുള്ള നടപടികള്‍ എടുക്കുമെന്ന് സബ്ബ് ജഡ്ജ് അറിയിച്ചു. ഇവരുടെ വീട്ടിലേക്കെത്താനുള്ള ഇടുങ്ങിയ വഴി വീതികൂട്ടാനുള്ള നടപടി വേഗത്തിലാക്കുമെന്നും, അനാഥയായ പാര്‍വ്വതി സമ്മതിച്ചാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മനുഷ്യാവകാശ സംരക്ഷണ പരിസ്ഥിതി പ്രവര്‍ത്തകനായ ഷിഹാബ് പെരുവാംകുഴിയും സമീപവാസികളും സ്ഥലത്തെത്തിയിരുന്നു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.